Friday, September 25, 2026

മാവോയിസ്റ്റുകൾ കമ്മ്യൂണിസ്റ് കൂടാരത്തിൽ തന്നെ : വി മുരളീധരൻ

ഇന്ത്യൻ പാര്‍ലമെന്റ് പാസാക്കിയ യുഎപിഎ നിയമത്തെ കരിനിയമമെന്ന് പരിഹസിക്കുന്ന ജനാധിപത്യ വിരുദ്ധരാണോ കേരളം ഭരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ . രാജ്യ താത്പര്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണുള്ളതെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പന്തീരാങ്കാവിലെ സി പി എം പ്രവര്‍ത്തകരുടെ അറസ്റ്റെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു . മാവോയിസ്റ്റുകളെ തേടി കാടുകയറേണ്ട, അവര്‍ കമ്മ്യൂണിസ്റ്റ് കൂടാരത്തില്‍ തന്നെയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിനെ യുഎപിഎ ചുമത്തിയതിന്റെ പേരില്‍ ആക്രമിക്കുന്ന പിണറായി വിജയന് ഇപ്പോള്‍ സ്വന്തം മുന്നണിക്കു മുന്നില്‍ പോലും ഉത്തരം മുട്ടിയിരിക്കുന്നു. യുഎപിഎ ചുമത്താന്‍ തെളിവുള്ളതു കൊണ്ടാണ് സിപിഎമ്മുകാരായ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയതെന്ന് ഇന്ന് ഐജി പറഞ്ഞതിനെ അവിശ്വസിക്കാന്‍ തത്കാലം നിര്‍വ്വാഹമില്ല.

പക്ഷേ, സത്യം തിരിച്ചറിയാനും അംഗീകരിക്കാനും പിണറായിയും ഇടത് ബുദ്ധിരാക്ഷസന്‍മാരും തയ്യാറാകുമെന്ന ശുഭാപ്തി വിശ്വാസമൊന്നും തനിക്കില്ലെന്നും,വി മുരളീധരൻ വ്യക്തമാക്കി. യുഎപിഎ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരിക്കുകയെന്ന കുബുദ്ധിയാണ് ഇപ്പോള്‍ ആലോചനയിലെന്ന് കേള്‍ക്കുന്നു. ഇടത് സര്‍ക്കാരിന്റെ നയത്തിനനുസരിച്ച് പൊലീസിനെ ചങ്ങലയിലാക്കി ഈ കേസ് തേച്ചുമാച്ച് കളയുകയുമാകാം. ഏതായാലും, നര വേട്ടയ്ക്കിറങ്ങിയ പിണറായി വിജയന്, മാവോയിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്യുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയെന്നുള്ള തിരിച്ചറിവുണ്ടായാല്‍ നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles