Wednesday, June 19, 2024
spot_img

“ആ കരി കൈയിലിരികട്ടെ”. കോവിഡ് ആണെന്ന് ലോകം അറിഞ്ഞു , ചില മാദ്ധ്യമ പ്രവർത്തകർ ഒഴികെ. കുപ്രചരണത്തിനെതിരെ പ്രതികരിച്ച് വി മുരളീധരന്റെ പോസ്റ്റ്

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പരിപാടികളിൽ നിന്ന് തന്നെ മാറ്റി നിർത്തിയതായുള്ള വളച്ചൊടിച്ച മാദ്ധ്യമ വാർത്തകളോട് ശക്തമായി പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കോവിഡ് പോസിറ്റീവ് ആയതിനാൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശന പരിപാടികളിൽ പങ്കെടുക്കാനാവില്ലെന്ന് മുരളീധരൻ ഫെയസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. മാത്രമല്ല ദൃശ്യ മദ്ധ്യമങ്ങൾ അടക്കം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്തകൾ നൽകിയിരുന്നു. ഈ സാഹചര്യത്തിലും ദുഷ്പ്രചരണം നടത്തുന്ന മാദ്ധ്യമങ്ങളെയാണ് കേന്ദ്രമന്ത്രി ശക്തമായി വിമർശിച്ചത്. അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

കോവിഡ് പോസിറ്റീവായതിനാൽ ബഹു.പ്രധാനമന്ത്രിയുടെ  കേരള പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്ന് FBയിലൂടെ നിങ്ങളെയെല്ലാം അറിയിച്ചിരുന്നു….

ഇതുകൂടാതെ ദൃശ്യമാധ്യമങ്ങളടക്കം കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും എനിക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത നൽകിയിരുന്നു.

രാഷ്ട്രീയ രംഗത്തും അല്ലാതെയുമുള്ള  നിരവധിയാളുകൾ വിളിച്ച് അസുഖവിവരം തിരക്കി…

ഇതെല്ലാം നടന്നിട്ടും ” വി.മുരളീധരനെ പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും പരിപാടിയിൽ നിന്ന് മാറ്റി നിർത്തി ” എന്ന് വിശകലനം നടത്തുന്ന സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകരുടെ ലോകവിവരമോർത്ത് സഹതപിക്കാനേ മാർഗമുള്ളൂ…

പത്രം വായിക്കാത്തത് ഈ  നാട്ടിലും മറുനാട്ടിലും  കുറ്റകരമല്ല…

അറിവില്ലായ്മ അപരാധവുമല്ല….

പക്ഷേ ബിജെപിയെ കരിവാരിത്തേക്കാം  എന്ന ചിന്തയാണ് പിന്നിലെങ്കിൽ, ആ കരി കയ്യിലിരിക്കട്ടെ….

Related Articles

Latest Articles