പൗരത്വ ഭേദഗതി നിയമത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അനുകൂലിച്ചതിന്റെ പേരിൽ തീവ്ര സംഘടനകളുടെ ഭീഷണി നേരിടുകയും ഖത്തറിൽ നിന്ന് തൊഴിൽ നഷ്ട്ടപെടുകയും ചെയ്ത ഡോക്ടർ അജിത്തിനെ
കരുനാഗപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി
കേന്ദ്രമന്ത്രി വി.മുരളീധരൻ സന്ദർശിച്ചു. അദ്ദേഹത്തിന് വേണ്ട സഹായ സഹകരണങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഈ വിഷയത്തിൽ അടിയന്തരമായി ഉണ്ടാകുമെന്നും വി.മുരളീധരൻ പറഞ്ഞു.

