Tuesday, May 14, 2024
spot_img

കേരള ജനതയെ ബാധിക്കുന്നത് മുഖ്യമന്ത്രിയുടെ ഗൂഢ നീക്കങ്ങള്‍; രാഷ്ട്രീയ മര്യാദ കാണിക്കേണ്ടത് പിണറായിയെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: കോടിയേരിയുടെ രാജി ജനങ്ങള്‍ക്ക് വിഷയമല്ല, കേരള ജനതയെ ബാധിക്കുന്നത് മുഖ്യമന്ത്രിയുടെ ഗൂഢ നീക്കങ്ങള്‍. രാഷ്ട്രീയമര്യാദ കാണിക്കേണ്ടത് മുഖ്യമന്ത്രിയെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍.

രാഷ്ട്രീയ മര്യാദയാണ് കോടിയേരിയുടെ രാജിയ്ക്ക് പിന്നിലെങ്കില്‍ അതിനും മുമ്പേ സ്ഥാനമൊഴിയേണ്ടത് പിണറായി വിജയനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മകനെതിരായ കേസുകളില്‍ പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഗത്യന്തരമില്ലാതെയാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.
രാഷ്ട്രീയ മര്യാദ സിപിഎമ്മില്‍ കോടിയേരി ബാലകൃഷ്ണന് മാത്രമേ ഉള്ളോ പിണറായി വിജയന് അത് ബാധകമല്ലേയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടി വി മുരളീധരന്‍ ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം..

മകനെതിരായ കേസുകളില്‍ പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഗത്യന്തരമില്ലാതെയാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.ലഹരിമരുന്ന്, കള്ളപ്പണ ഇടപാട് കേസുകളിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ജയിലില്‍ കഴിയുന്നത്.
രാജി ചികില്‍സയ്‌ക്കെന്ന് പാര്‍ട്ടി പറഞ്ഞാലും യഥാര്‍ഥ്യം കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം…പക്ഷേ യഥാര്‍ഥ പ്രശ്‌നം അതല്ല.രാഷ്ട്രീയ മര്യാദ സിപിഎമ്മില്‍ കോടിയേരി ബാലകൃഷ്ണന് മാത്രമാണോ ?പിണറായി വിജയന് അത് ബാധകമല്ലേ ?

Related Articles

Latest Articles