തിരുവനന്തപുരം: സംസ്ഥാനത്തെ ഖനന നിയന്ത്രണം നീക്കിയതിനെതിരെ വിമര്‍ശനവുമായി ഭരണപരിഷ്കര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.
കുന്നിന്‍ മണ്ടയിലെ വികസനം നവകേരള നിര്‍മാണത്തിന് വിരുദ്ധമാണ്. ഇത്തരത്തില്‍ അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തണം. ഭൂമാഫിയയുടെ പണക്കൊഴുപ്പിന് വിട്ടുനല്‍കേണ്ടവരല്ല പാവങ്ങളെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി എസിന്‍റെ വിമര്‍ശനം.

