തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്യാമ്പ് ആരംഭിച്ചു. വട്ടിയൂർക്കാവിലാണ് ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. പല ബ്രീഡിലുള്ള നായ്ക്കൾ ഒരുമിച്ച് ക്യാമ്പിൽ എത്തിയത് കൗതുകമുണർത്തി. മേയർ പരിപാടി ഉദ്ഘാടനം ചെയ്തു.
വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ വരും ദിവസങ്ങളിലും തുടരും. ഈ മാസം ഇരുപത്തിയെട്ട് മുതൽ തെരുവ് നായ്ക്കൾക്കും തിരുവനന്തപുരം നഗരസഭ വാക്സിനേഷൻ നൽകും.പതിനായിരം ഡോസ് വാക്സിനാണ് എത്തിയിരിക്കുന്നത്.
തെരുവ് നായ വിഷയം പരിഹരിക്കുന്നതിന് വേണ്ടി തിരുവനന്തപുരം നഗരസഭയും എ.ബി.സി മോണിറ്ററിംഗ് കമ്മിറ്റിയും ചേർന്നാണ് തെരുവ് നായ്ക്കൾക്കും വളർത്തു നായ്ക്കൾക്കും പൂർണമായ രീതിയിൽ വാക്സിൻ നൽകുന്നതിന് വേണ്ടിയുളള ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചത്. ക്യാമ്പയിന്റെ ആദ്യ ഘട്ടമായാണ് വളർത്തുനായ്ക്കൾക്ക് വാക്സിൻ നൽകുന്നത്.

