Saturday, January 10, 2026

സർവിക്കൽ ക്യാൻസറിനെതിരെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ ; നാളെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അവതരിപ്പിക്കും

ദില്ലി : സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റും സംയുക്തമായി വികസിപ്പിച്ച സെർവിക്കൽ കാൻസറിനെതിരെയുള്ള വാക്‌സിൻ നാളെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അവതരിപ്പിക്കും . ആദ്യത്തെ ഹ്യുമൻ പാപ്പിലോമ വൈറസ് വാക്‌സിനാണ് നാളെ അവതരിപ്പിക്കുക. ക്യാൻസർ ചികിത്സാരംഗത്ത് വലിയ വഴിത്തിരിവാണ് ഈ വാക്‌സിൻ കൊണ്ടുണ്ടാകുന്നത് , നാളെ ആണ് ഇത് പുറത്തിറക്കുക.

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വാക്‌സിൻ 85-90 ശതമാനം വരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 9-14 വയസ് വരെയുള്ള പെൺകുട്ടികളിൽ രണ്ട് ഡോസ് കുത്തിവെയ്പ്പ് എടുക്കുന്നതോടെ ഭാവിയിൽ ഇന്ത്യയിലെ ക്യാൻസർ രോഗികളായ സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിൽ വാക്‌സിൻ നൽകി തുടങ്ങി 30 വർഷത്തിന് ശേഷം ഒരൊറ്റ സെർവിക്കൽ രോഗികളും ഉണ്ടാവില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആഗോള വിപണിയിലെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിന് ആവുമെന്നാണ് പ്രതീക്ഷ.

എച്ച്.പി.വി. വാക്‌സിനിൽ വൈറസിന്റെ ഡി.എൻ.എയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാൽ പാർശ്വഫലങ്ങൾ തീരെയില്ല. കുത്തിവെച്ച സ്ഥലത്ത് വേദനയോ, തടിപ്പോ, ചൊറിച്ചിലോ ഉണ്ടാകാം. പനി, ദേഹവേദന, തലവേദന, ഛർദ്ദി എന്നിവ താത്ക്കാലികമായി അനുഭവപ്പെടാം. സാംക്രമിക രോഗമുള്ളവർ, അലർജി ഉള്ളവർ, എസ്.എൽ.ഇ. മുതലായ അസുഖമുള്ളവരും വാക്‌സിൻ സ്വീകരിക്കാൻ പാടില്ല.

Related Articles

Latest Articles