പാലക്കാട്: വടവന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്ന ശക്തമായ ആവശ്യവുമായി നാട്ടുകാർ.
കോവിഡിനെ തുടര്‍ന്ന് 2019-ൽ സ്റ്റേഷനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ഇതുവരെയും പ്രവർത്തനം പുനരാരംഭിക്കാത്തതിനാൽ ആണ് നാട്ടുകാർ ആവശ്യവുമായി രംഗത്തെത്തിയത്.
അതേസമയം ഒരു ട്രെയിനിനു മാത്രമായി മുപ്പതിലധികം സീസണ്‍ ടിക്കറ്റുകള്‍ ഉണ്ടായിരുന്നതാണ് വടവന്നൂര്‍ റെയില്‍വേ സ്റ്റേഷൻ.
അതുകൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്ക് ഗുണകരമായ സമയങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് വടവന്നൂര്‍ നിവാസികളുടെ ആവശ്യം.

