Monday, May 27, 2024
spot_img

വൈശാഖമാസ തീർത്ഥാടനം;ഏപ്രിൽ 21 മുതൽ മെയ് 19 വരെ

പുണ്യപുരാതനമായ 108 വൈഷ്ണവ തിരുപതികളിൽ പ്രസിദ്ധവും പ്രഥമ പരിഗണനീയവുമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ആണ്ട് തോറും ആചരിച്ചു വരുന്ന വൈശാഖ മാസ തീർഥാടനം 2023 ഏപ്രിൽ 21 മുതൽ മെയ് 19 വരെ നടത്തപ്പെടുന്നു. മഹാവിഷ്ണു പ്രീതിയ്ക്കായി ഭക്ത്യാദരപൂർവ്വം നിർവ്വഹിക്കപ്പെടുന്ന ദിവ്യ തീർത്ഥാടന ത്തിന് സമാരംഭം കുറിച്ചുകൊണ്ടുള്ള അഞ്ചമ്പല ദർശന നാരായണ ചൈതന്യ ഘോഷയാത്ര 2023 ഏപ്രിൽ 21 രാവിലെ 6.30 ന് തൃപ്പുലിയൂർ തിരുസന്നിധിയിൽ നിന്നാരംഭിച്ച് തൃച്ചിറ്റാറ്റ്, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി തിരുവാറൻമുള തേവരുടെ തിരുസന്നിധിയിൽ എത്തിച്ചേരും.

2023 ഏപ്രിൽ 21 വെള്ളി രാവിലെ 6.30 ന് തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ ഭദ്രദീപം തെളിയിച്ച് രഥ ഘോഷയാത്രയുടെ ഉദ്‌ഘാടനം നിർവഹിക്കും.തുടർന്ന് തൃച്ചിറ്റാറ്റ് തിരുവൻവണ്ടൂർ, തൃക്കൊടിത്താനം ക്ഷേത്രങ്ങൾ സന്ദർശിച്ച് തിരുവാറന്മുള ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

Related Articles

Latest Articles