VaitheeswaranKoil Temple
അപൂർവ്വങ്ങളിൽ അപൂർവ്വ ക്ഷേത്രം; ഇവിടെ ഭഗവാൻ ശിവനെ ആരാധിക്കുന്നത് വൈദ്യനായി | VaitheeswaranKoil Temple
അസുഖങ്ങൾ സുഖപ്പെടുത്തുന്ന വൈദ്യനായി ശിവനെ ആരാധിക്കുന്ന സ്ഥലമാണ് വൈത്തീശ്വരൻ കോവിൽ. വൈത്തീശ്വരനോടുള്ള പ്രാർഥന എല്ലാ രോഗങ്ങളും സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളിൽ ചൊവ്വയുടെ ക്ഷേത്രം കൂടിയാണിത്.
പുരാണങ്ങളിലെ കഥകളനുസരിച്ച് ചൊവ്വാ ഗ്രഹത്തിന് കുഷ്ഠരോഗം വന്നപ്പോൾ ഇവിടെ എത്തി കുളിച്ചപ്പോൾ രോഗം സുഖമായത്രെ. സുബ്രഹ്മണ്യനും താരകാസുരനും തമ്മിലുള്ള യുദ്ധത്തിൽ പരുക്കേറ്റ പരുക്കേറ്റ ദേവന്മാരുടെ സൈന്യത്തെ ചികിത്സിക്കാന്‍ ശിലവ്‍ ഇവിടെ വൈദ്യനാഥനായി വന്നുവെന്നും വിശ്വാസമുണ്ട്. ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ അമൃതിൻരെ സാന്നിധ്യമുണ്ടെന്നും ഇതിൽ മുങ്ങിക്കുളിച്ചാൽ എല്ലാ വിധത്തിലുമുള്ള ത്വക്ക് രോഗങ്ങളും മാറുമത്രെ
തമിഴ്നാട്ടിലെ പ്രശസ്തമായ നവഗ്രഹ ക്ഷേത്രങ്ങളിലൊന്നായും വൈത്തീശ്വരൻ കോവിൽ പ്രശസ്തമാണ്. അംഗകാരൻ എന്നറിയപ്പെടുന്ന ചൊവ്വയുടെ കുഷ്ഠരോഗം മാറിയത് ഇവിടെ എത്തി പ്രാർഥിച്ചതിനു ശേഷമാണ് എന്നാണ് വിശ്വസിക്കുന്നത്. ഏതാണ്ട് പത്താം നൂറ്റാണ്ടോടുകൂടിയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. അഞ്ച് രാജഗോപുരങ്ങളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം കുലോത്തുംഗ ചോളന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്.
പ്രതിഷ്ഠകൾ
ഈ ക്ഷേത്രത്തിൽ വൈദ്യനാഥനായ ശിവനെയാണ് മുഖ്യ പ്രതിഷ്ഠയായി ആരാധിക്കുന്നത്. മരുന്നുമായി നിൽക്കുന്ന ഭഗവതിയും കൂടാതെ ധന്വന്തരി പ്രതിഷ്ഠയും ഇവിടെയുണ്ട്. ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളും മറ്റു നവഗ്രഹങ്ങളെയും ഇവിടെ കാണുവാന്‍ സാധിക്കും. ഇവിടുത്തെ പ്രദാന സ്രീ കോവിലിനു പുറത്താണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാമനും ലക്ഷ്മണനും ചേർന്ന ജഡായുവിന് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ജഡായുകുണ്ഡം എന്ന തീർഥക്കുളവും ഇവിടെയാണുള്ളത്.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…