Thursday, May 2, 2024
spot_img

വനവാസി സമൂഹ വിവാഹത്തിന് ഒരുങ്ങി പൗര്‍ണമിക്കാവ്‌; കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വധുവരൻമാരും എത്തിച്ചേർന്നു തുടങ്ങി; 25ന് സമൂഹ മാംഗല്യം

തിരുവനന്തപുരം: രാജ്യത്തു തന്നെ അപൂര്‍വമായി നടത്തുന്ന വനവാസി സമൂഹ വിവാഹത്തിന് ഒരുങ്ങി വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രം. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വധുവരൻമാരും ബന്ധുക്കളും എത്തിച്ചേർന്നു തുടങ്ങി. ക്ഷേത്രം മേൽശാന്തി സജീവൻ പോറ്റിയുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ച് സൗകര്യങ്ങൾ ഒരുക്കി നൽകി വരികയാണ്. 25-നാണ് സമൂഹ വനവാസി മാംഗല്യം.

24-ന് മഹാത്രിപുരസുന്ദരീ ഹോമവും ആയിരത്തിലധികംപേർ ഒന്നിച്ചുനടത്തുന്ന ദേവീമാഹാത്മ്യപാരായണ യജ്ഞവും ഉണ്ടാകും. അഘോരികളുടെ മഹാകൽ ബാബയായ കൈലാസപുരി സ്വാമി കാർമികത്വം വഹിക്കും. 18 വയസുള്ള ദേവി 18 തരത്തിലുള്ള അനുഗ്രഹങ്ങൾ ചൊരിയുന്നതാണ് മഹാത്രിപുര സുന്ദരീ ഹോമം. ത്രിപുരാന്തക ശിവക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ശിവാചാര്യർ ഭാഗ്യരാജും മധുര ആധീനത്തിന്റെ മഠാധിപതിയും ഏഴോളം മഹാ ക്ഷേത്രങ്ങളിലെ പുരോഹിതൻമാരും അടുത്ത ദിവസം പൗർണമിക്കാവിൽ എത്തിച്ചേരും.

ഇതിന് കാർമികത്വം വഹിക്കാൻ കൈലാസപുരി സ്വാമിയോടൊപ്പം ത്രിപുരാന്തക ശിവക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ശിവാചാര്യർ ഭാഗ്യരാജും മധുര ആധീനത്തിൻ്റെ മഠാധിപതിയും ഏഴോളം മഹാക്ഷേത്രങ്ങളിലെ പുരോഹിതൻമാരും പൗർണമിക്കാവിൽ എത്തിച്ചേരും. ഹോമത്തിൻ്റെ ആചാര്യൻ കൈലാസപുരി സ്വാമി 24,25 തിയതികളിൽ ഭക്തർക്ക് ദർശനം നൽകും.

24ന് രാവിലെ 10 മണി മുതലാണ് 1008 പേർ പങ്കെടുക്കുന്ന സമൂഹ ദേവി മാഹാത്മ്യ പാരായണയജ്‌ഞം നടക്കുന്നത്. 25 ന് സമൂഹ വിവാഹത്തോടൊപ്പം 51 കലാകാരൻമാർ പങ്കെടുക്കുന്ന പഞ്ചവാദ്യം അരങ്ങേറും. സമൂഹ വിവാഹ ചടങ്ങിൽ പൗർണമിക്കാവി മഠാധിപതി സിൻഹം ഗായത്രി എം.എസ്.ഭുവനചന്ദ്രൻ, വിബിൻ ദാസ് കാരങ്ങാട്ട് തുടങ്ങിയവർ പങ്കെടുക്കും. 24നും 25നും രാവിലെ 6 മണി മുതൽ ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാകുന്ന യാഗശാലകളിൽ വിവിധ തരത്തിലുള്ള ഹോമങ്ങൾ നടക്കും.

Related Articles

Latest Articles