Sunday, May 19, 2024
spot_img

സൂപ്പർ ഹിറ്റായി വന്ദേ ഭാരത് !
ബമ്പർ ഹിറ്റായി കേന്ദ്രമന്ത്രിമാരുടെ മലയാളം !

കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫിന് തൊട്ട് പിന്നാലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇത് സംബന്ധിച്ച് ചെയ്ത ട്വീറ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ‘അടിപൊളി വന്ദേ ഭാരത്’ എന്നാണ് അദ്ദേഹം നരേന്ദ്ര മോദിക്ക് ഉദ്‌ഘാടന ചടങ്ങിനെത്തിയ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾക്ക് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. നേരത്തെ കേരള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മലയാളത്തിൽ ചെയ്ത ട്വീറ്റും, ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മലയാളത്തിലുള്ള സംബോധനകളും തരംഗമായിരുന്നു.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ആളുകളുടെ ആരവത്തിനൊപ്പം വന്ദേഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങുകയായിരുന്നു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായായിരുന്നു വന്ദേഭാരതിന്റെ ആദ്യ യാത്ര. 14 സ്റ്റേഷനുകളിലാണ് കന്നിയാത്രയിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. നാളെ കാസർകോട് നിന്നുമാകും വന്ദേഭാരതിന്റെ റഗുലർ സർവീസ് ആരംഭിക്കുക

നേരത്തെ വന്ദേഭാരത് ട്രെയിനിനുള്ളിലും പ്രധാനമന്ത്രി കയറിയിരുന്നു. സി 1 കോച്ചിലുണ്ടായിരുന്ന 41 കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു. സ്‌റ്റേഷനിലേക്ക് എത്തിയ ഉടനെ സി 1 കോച്ചിലേക്ക് പ്രധാനമന്ത്രി കയറുകയായിരുന്നു. തുടർന്ന് കോച്ചിൽ യാത്ര ചെയ്തിരുന്ന എല്ലാ കുട്ടികളുടെയും സമീപത്തേക്ക് എത്തി അദ്ദേഹം സംസാരിച്ചു. തങ്ങൾ വരച്ച ചിത്രങ്ങൾ നൽകിയും കവിത ചൊല്ലിയുമൊക്കെയാണ് കുട്ടികൾ പ്രധാനമന്ത്രിയെ സന്തോഷിപ്പിച്ചത്. മുഖ്യമന്ത്രിയും ഗവർണറും ട്രെയിനിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Related Articles

Latest Articles