Wednesday, May 8, 2024
spot_img

നിങ്ങളുടെ ശരീരത്തിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ ഇത് അവഗണിക്കരുത്, മലേറിയയാകാം; തടയേണ്ടതിങ്ങനെ

എല്ലാ വര്‍ഷവും ഏപ്രില്‍ 25 ന് ലോക മലേറിയ ദിനമായാണ് ആചരിക്കുന്നത്. കൊതുകുജന്യ രോഗങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. 2008 മുതലാണ് ഏപ്രില്‍ 25 ന് ലോക മലേറിയ ദിനമായി ആചരിക്കുന്നത്. എല്ലാ വര്‍ഷവും ഒരു പുതിയ പ്രമേയത്തോടെയാണ് ലോക മലേറിയ ദിനം ആചരിക്കുന്നത്. ‘മലേറിയയെ പ്രതിരോധിക്കാന്‍ തയ്യാറാണ്’ എന്നതാണ് ഈ വര്‍ഷത്തെ മലേറിയ ദിനത്തിന്റെ തീം. മലേറിയയെ നേരിടാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഈ പ്രമേയത്തിന്റെ പ്രധാന ലക്ഷ്യം. മലേറിയയുടെ ലക്ഷണങ്ങളെക്കുറിച്ചും ഈ രോഗം തടയുന്നതിനുള്ള നടപടികളെക്കുറിച്ചും അറിയാം.

മലേറിയയുടെ ലക്ഷണങ്ങള്‍

പെണ്‍ അനോഫിലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. ഈ ഇനത്തില്‍പ്പെട്ട കൊതുകുകള്‍ മഴക്കാലത്ത് കൂടുതലായി ഉണ്ടാകും. പകലും വൈകുന്നേരവുമാണ് ഈ കൊതുക് ഒരാളെ കൂടുതലായി കടിക്കുന്നത് എന്നാണ് കരുതുന്നത്. മലേറിയ ഉണ്ടാകുന്ന രോഗിക്ക് പനി കൂടും. ഇത് മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയും ചെയ്യും. മലേറിയ ബാധിച്ചാല്‍ കൈകളിലും കാലുകളിലും വേദന അനുഭവപ്പെടും. കുട്ടികളിലാണ് മലേറിയ പിടിപെടുന്നതെങ്കില്‍ അത് അവരുടെ മാനസിക വികാസത്തെ വരെ ബാധിക്കാം. രോഗബാധയുളള കൊതുകിന്റെ കടിയേറ്റ് 6 മുതല്‍ 14 ദിവസങ്ങള്‍ക്ക് ശേഷമാണ് മലേറിയയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പെട്ടെന്നുള്ള തലവേദനയോടുകൂടിയ പനി, വിറയല്‍ എന്നിവയാണ് മലേറിയ രോഗത്തിന്റെ പ്രധാന ലക്ഷണം. ഈ പനി ഏകദേശം 5-6 മണിക്കൂര്‍ നീണ്ടുനില്‍ക്കും പിന്നീട് ശരീരം വിയര്‍ത്ത് പോകും. കണ്ണുകള്‍ ചുവപ്പിക്കുന്നതിനൊപ്പം നീറ്റലും അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. മലേറിയ രോഗമുളളവരില്‍ മലത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടാം.

മലേറിയ ഒഴിവാക്കാനുള്ള വഴികള്‍

മലേറിയ തടയാനായി കൊതുകുകളുടെ വളര്‍ച്ച പൂര്‍ണമായും തടയണം. ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. മഴവെള്ളമോ അഴുക്കുവെള്ളമോ വീടിനു ചുറ്റും കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. കാരണം അതില്‍ മലേറിയ ബാക്ടീരിയകള്‍ പിറവിയെടുക്കാന്‍ സാധ്യതയുണ്ട്. പനി പെട്ടന്ന് കൂടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. മലേറിയ രോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ ആന്റിമലേറിയല്‍ മരുന്ന് കഴിക്കാവുന്നതാണ്.

Related Articles

Latest Articles