Wednesday, May 15, 2024
spot_img

‘ഹാലോ വേണ്ട വന്ദേമാതരം മതി’ ; ഓഫീസുകളില്‍ കാണാനെത്തുന്നവരെ വന്ദേ മാതരം പറഞ്ഞ് അവരില്‍ അവബോധം സൃഷ്ടിക്കണമെന്ന് നിര്‍ദ്ദേശിച്ച് മഹാരാഷ്ട്ര സർക്കാർ

മുംബൈ : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണെടുക്കുമ്പോള്‍ വന്ദേമാതരം പറയണമെന്ന ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ എന്ന് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ മാതൃകയാകണമെന്നാണ് നിര്‍ദ്ദേശം. ഹലോ എന്നത് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും അത് പ്രത്യേക അര്‍ത്ഥങ്ങളില്ലാത്ത അഭിവാദ്യം മാത്രമാണെന്നും പൊതുഭരണ വകുപ്പ് പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു.

ഓഫീസുകളില്‍ കാണാനെത്തുന്നവരെ വന്ദേ മാതരം പറഞ്ഞ് അവരില്‍ അവബോധം സൃഷ്ടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മന്ത്രി സുധീര്‍ മുന്‍ഗന്തിവാര്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയാണെന്നും അതിനാലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ വന്ദേമാതരം ഉപയോഗിച്ച് ടെലിഫോണ്‍ സംഭാഷണം ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും ബിജെപി നേതാവ് സുധീര്‍ മുങ്കന്തിവാര്‍ പറഞ്ഞു.

Related Articles

Latest Articles