Sunday, September 20, 2026

പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ; തീരുമാനം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ

പാരീസ് : പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ പാര്‍ട്ടിയെ തീവ്ര വലതുപക്ഷ പാര്‍ട്ടി പരാജയപ്പെടുത്തുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇമ്മാനുവല്‍ മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ആദ്യ റൗണ്ട് ജൂണ്‍ 30 നും രണ്ടാം റൗണ്ട് ജൂലൈ ഏഴിനും നടക്കുമെന്ന് മാക്രോണ്‍ ഇമ്മാനുവല്‍ വ്യക്തമാക്കി. ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിച്ചത്. 31.5 ശതമാനം വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് കിട്ടുമ്പോള്‍ ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് 15.2 ശതമാനവും വോട്ടാകും കിട്ടുക. കൂടാതെ, തൊട്ടുപിറകിലായി 14.3 ശതമാനം വോട്ടുമായി സോഷ്യലിസ്റ്റുകള്‍ മൂന്നാമതെത്തുമെന്നും എക്‌സിറ്റ്‌പോള്‍ ഫലത്തിൽ പറയുന്നു.

Related Articles

Latest Articles