Thursday, January 1, 2026

വര്‍ക്കല തീപ്പിടിത്തം; തീയുണ്ടായത് ഇങ്ങനെ; നിർണായക വിവരങ്ങൾ പുറത്ത്

വർക്കല: വര്‍ക്കലയില്‍ (Vrakala) വീടിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കാര്‍ പോര്‍ച്ചില്‍ നിന്നാണ് തീയുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. പോര്‍ച്ചിലെ എല്‍ ഇ ഡി ഇലക്‌ട്രിക് വയര്‍ ഷോര്‍ട്ട് ആയാണ് ആദ്യം തീപ്പൊരിയുണ്ടാകുന്നത്. തീപ്പൊരി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ തെറിച്ച്‌ തീപിടിക്കുകയായിരുന്നു. ജനല്‍ വഴിയാണ് തീ ഹാളിലേക്ക് പടര്‍ന്നത്.

തീപ്പൊരി ഉണ്ടായി അഞ്ച് മിനിട്ടിന് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. തുടര്‍ന്ന് അതിശക്തമായി തീ വീടിനകത്തേക്ക് കയറുകയായിരുന്നു. തീപ്പിടിത്തത്തില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തീപിടിത്തത്തിൽ പ്രതാപൻ (62), ഭാര്യ ഷേർളി (53), മകൻ അഖിൽ ( 29 ), മരുമകൾ അഭിരാമി (25), നിഖിലിന്റെയും അഭിരാമിയുടേയും എട്ടുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്ത മകൻ നിഖിലിന് ഗുരുതരമായി പൊള്ളലേറ്റു. നിഖിൽ ചികിത്സയിലാണ്. റൂറൽ എസ്.പി ദിവ്യ ഗോപിനാഥിന്‍റെ മേൽനോട്ടത്തില്‍ ഡി.വൈ.എസ്.പി പി നിയാസിനാണ് അന്വേഷണ ചുമതല.

Related Articles

Latest Articles