Saturday, December 20, 2025

പാമ്പുപിടിത്തത്തിനിടെ വാവ സുരേഷിനെ മൂര്‍ഖന്‍ കടിച്ചു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കോട്ടയം: പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷ് (Vava Suresh) ഗുരുതരാവസ്ഥയിൽ. ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിലാണ് കടിയേറ്റത്. ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് വാവ സുരേഷിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. കോട്ടയം കുറിച്ചിയിലാണ് സംഭവം.

പാമ്പിനെ പിടികൂടി ചാക്കില്‍ ഇടന്നതിനിടെയാണ് മൂര്‍ഖന്‍ കറങ്ങിവന്ന് തുടയില്‍ കൊത്തിയത്.ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് അദ്ദേഹത്തിന്റെ ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20ലേക്കു താഴ്ന്നു. ഇതിന് മുന്‍പും വാവ സുരേഷിന് നിരവധി തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. കഴിഞ്ഞതവണ അണലിയുടെ കടിയേറ്റ് വാവ സുരേഷ് ഒരാഴ്ചയാണ് ചികിത്സയില്‍ കഴിഞ്ഞത്. പാമ്പിനെ പിടികൂടി ചാക്കില്‍ ഇടന്നതിനിടെയാണ് മൂര്‍ഖന്‍ കറങ്ങിവന്ന് തുടയില്‍ കൊത്തിയത്.

Related Articles

Latest Articles