Saturday, May 18, 2024
spot_img

ലോക പാമ്പ് ദിനത്തിൽ വാവ സുരേഷ്, തത്വമയി ന്യൂസിനോട് പ്രതികരിക്കുന്നു

പാമ്പെന്ന് കേട്ടാലേ ചിലർ ഓടിയൊളിക്കും. എന്നാൽ മറ്റു ചിലരാകട്ടേ പാമ്പുകളെ വളരെയധികം സ്നേഹിക്കുകയും ചെയ്യും. ഇന്ന് ലോക പാമ്പ് ദിനമാണ്. എല്ലാ വർഷവും ജൂലൈ 16 നാണ് പാമ്പുകൾക്കായുള്ള ദിവസം. വിവിധതരം പാമ്പുകളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് അവ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആളുകളെ ബോധവാൻമാരാക്കാനുമാണ് വേൾഡ് സ്നേക്ക് ഡേ അതായത് ലോക പാമ്പ് ദിനം ആചരിക്കുന്നത്.


ഈ ദിനത്തിൽ തത്വമയി ന്യൂസിന്റെ കൂടെ ഒരു അതിഥിയുണ്ട്. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ വ്യക്തിയുമായ വാവ സുരേഷ് ആണ്. തിരുവനന്തപുരം സ്വദേശിയാണിദ്ദേഹം. മനുഷ്യവാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യ ജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്. ഇതേ വരെ 50,000 ത്തോളം പാമ്പുകളെ ഇദ്ദേഹം സംരക്ഷിച്ചതായി കണക്കുകൾ പറയുന്നു. ജനമധ്യത്തിൽ പെട്ടു പോകുന്ന അപൂർവ്വ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നീ പാരിസ്ഥിതികമായ പ്രാധാന്യമുള്ള പല പ്രവൃത്തികളും ഇദ്ദേഹം നടത്തി വരുന്നു. പലവട്ടം സർപ്പ ദംശനമേറ്റിട്ടും വിദഗ്ദ്ധ ചികിത്സ നൽകി അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്. എന്തായാലും ഇന്നത്തെ ഈ ലോക പാമ്പ് ദിനത്തിൽ നമുക്ക് അദ്ദേഹത്തിന് എന്താണ് പറയാനുള്ള

പാവം ജീവികളായ പാമ്പുകളെക്കുറിച്ച് കുറച്ചെങ്കിലും അറിയാൻ ശ്രമിച്ചാൽ അവയോടുള്ള പേടിയും വെറുപ്പുമൊക്കെ തനിയെ മാറും. കാലം അല്പം മാറിയെങ്കിലും കാണുന്നമാത്രയിൽ പാമ്പിനെ തല്ലിക്കൊല്ലാൻ വടിയന്വേഷിക്കുന്നവരാണ് ഇപ്പോഴും നമ്മളിൽ പലരും.പാമ്പിന്റെ ഏറ്റവും വലിയ ശത്രു മനുഷ്യർ തന്നെ. ഇനിയെങ്കിലും നമ്മൾ മാറി ചിന്തിച്ചെ മതിയാകൂ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles