Sunday, November 8, 2026

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; വിതുരയിൽ 2 യുവാക്കൾ പിടിയിൽ

വിതുര: തിരുവനന്തപുരത്ത് വീണ്ടും ആദിവാസി കോളനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി പരാതി. വിതുര (Vitura) ആദിവാസി കോളനിയിലാണ് സംഭവം. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി. വിതുര പൊട്ടൻ കുളിച്ചപാറ സ്വദേശി രഞ്‌ജു എന്നുവിളിക്കുന്ന വിനോദ് (32), കിളിമാനൂർ അടയമൺ സ്വദേശി ശരത് (23) എന്നിവരെയാണ് വിതുര സിഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28 ന് പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ബന്ധു വീട്ടിൽ നിന്നും ഫോണിൽ വിളിച്ചുവരുത്തി സ്കൂട്ടറിൽ കയറ്റി കിളിമാനൂരിലെ വാടക വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും തുടര്‍ച്ചയായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികൾ രണ്ടുപേരും ടാപ്പിങ് തൊഴിലാളികളാണ്. പ്രതി വിനോദ് വിവാഹിതനാണ്.

Related Articles

Latest Articles