Friday, May 3, 2024
spot_img

സർക്കാർ–ഗവർണർ തർക്കത്തില്‍ അയവ്? ചാൻസലറായി തുടരണമെന്ന് അഭ്യർഥിച്ച് ആരിഫ് മുഹമ്മദ് ഖാന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചാൻസലറായി തുടരണമെന്നഭ്യർഥിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകാനിരിക്കെയാണ് കത്ത് അയച്ചത്.

അതേസമയം സർവകലാശാലാ കാര്യങ്ങളിൽ ഇടപെടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി 3 കത്ത് മുഖ്യമന്ത്രി അയച്ചിരുന്നതായി നേരത്തേ ഗവർണർ വ്യക്തമാക്കിയിരുന്നു.

എന്നാൽ ചാൻസലർ പദവിയിൽ തുടരുന്ന കാര്യത്തിൽ എന്തു വേണമെന്നു താൻ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ ആലോചിക്കാനുണ്ടെന്നുമാണ് ഗവർണർ മുൻപു കത്തിന് നൽകിയ മറുപടി.

Related Articles

Latest Articles