Tuesday, May 14, 2024
spot_img

ഇനി മത്സരങ്ങളില്ല ! ഫല പ്രഖ്യാപനങ്ങളില്ല ! വിവാദങ്ങളും പ്രതിഷേധങ്ങളും ശോഭ കെടുത്തിയ കേരളാ സർവകലാശാല കലോത്സവം പൂർണ്ണമായും നിർത്തിവയ്ക്കാൻ വിസിയുടെ നിർദേശം !

വിവാദങ്ങളും പ്രതിഷേധങ്ങളും അലങ്കോലമാക്കിയ കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇതിന്റെ ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും. കലോത്സവത്തിൽ ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്നു പേരിട്ടത് വൻ വിവാദമായിരുന്നു.തകിടം മറിക്കുക’ എന്നതിന്റെ അറബിക് പദമാണ് ഇൻതിഫാദയെന്നും ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ലക്ഷ്യമിട്ട് പലസ്തീനികൾ ഈ പദമുപയോഗിക്കുന്നതായും ചൂണ്ടിക്കാട്ടി കലോത്സവത്തിൽ ഈ പേര് ഉപയോഗിക്കുന്നതിനെതിരെ കൊല്ലം അഞ്ചല്‍ സ്വദേശിയും നിലമേല്‍ എന്‍എസ്എസ് കോളേജ് ആദൃ വര്‍ഷ ബിഎസ്‌സി ബിരുദ വിദ്യാര്‍ത്ഥിയുമായ ആശിഷ് എ.എസ്. ഹൈക്കോടതിയിൽ ഹർജി ഫയല്‍ ചെയ്യുകയും പിന്നാലെ വിസി യൂണിയനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ കലോത്സവത്തിന് ഈ പേര് ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തു.

യുവജനോത്സവത്തിൽ കോഴവാങ്ങിയെന്ന ആരോപണമുയർന്നതും കലോത്സവത്തിന്റെ ശോഭ കെടുത്തി. പിന്നാലെ ആരോപണ വിധേയരായ മൂന്ന് വിധികർത്താക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാർഗം കളി മത്സരത്തിലാണു കോഴ ആരോപണം ഉയർന്നത്. മികച്ച പ്രകടനം നടത്തിയവർക്കു സമ്മാനം ലഭിക്കാതെ വന്നതോടെയാണ് തർക്കം ആരംഭിച്ചത്.

കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles