തിരുവനന്തപുരം: വീണാ വിജയന്റെ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രൂക്ഷമായി വിമർശിച്ച് വി ഡി സതീശൻ. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ല. അതു മറ്റ് അവസരം വരുമ്പോള്‍ ഉന്നയിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ ശശിധരന്‍ കര്‍ത്തയുടെ കമ്പനിയില്‍നിന്നു പണം വാങ്ങിയത് സംഭാവനയാണെന്നുമാണ് സതീശന്റെ വിശദീകരണം. വീണ പണംവാങ്ങിയത് അച്ഛന്റെ മുഖ്യമന്ത്രി പദവി ദുരൂപയോഗം ചെയ്ത് ആണെന്നും ഗുരുതരമായ അഴിമതി ആരോപണമാണ് വീണയ്‌ക്കെതിരെ ഉള്ളതെന്നും അത് അവസരം കിട്ടുമ്പോള്‍ സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശശിധരന്‍ കര്‍ത്ത കള്ളക്കടത്തു നടത്തുന്നയാളല്ലെന്നും. പൊതു മേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്കു കൂടി പങ്കാളിത്തമുള്ള ബിസിനസ് സ്ഥാപനം നടത്തുന്നയാളാണെന്നും അദ്ദേഹത്തിന്റെ കൈയില്‍നിന്നു സംഭാവന വാങ്ങിയതില്‍ തെറ്റില്ലെന്നും അധികാരത്തിലിരുന്ന കാലത്ത് എന്തെങ്കിലും ഫേവര്‍ അവര്‍ക്കായി ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ മാത്രമാണ് പ്രശ്‌നമെന്നും സതീശന്‍ ന്യായീകരിച്ചു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…