Friday, March 29, 2024
spot_img

സംസ്ഥാനത്ത് പച്ചക്കറി വില കൂടുന്നു; കച്ചവടക്കാർ പ്രതിസന്ധിയിൽ; കുടുംബ ബഡ്ജറ്റും താളം തെറ്റുന്നു

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. ഇന്ധന, പാചക വാതക വില വര്‍ധനവിനുപിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നത് കുടുംബബജറ്റുകളുടെ താളം തെറ്റിക്കും.

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള സവാള ചില്ലറ വില്‍പ്പനയ്ക്കായെത്തുമ്പോള്‍ വില 50 രൂപ. കൊച്ചി മാര്‍ക്കറ്റില്‍ കഴിഞ്ഞ മാസം ഒരു കിലോ സവാളയുടെ വില 25 രൂപയായിരുന്നു. ഇന്നത്തെ വില 50. തക്കാളിയുടെ വിലയും 30ല്‍ നിന്ന് 60ലേക്ക് കുതിച്ചു. ക്യാരറ്റിനും മുരിങ്ങക്കയ്ക്കും വില ഇരട്ടിയായി.

രണ്ടാഴ്ച കൊണ്ടാണ് പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും വര്‍ഷാവസാനം ഉള്ളിവില 100 കടന്നിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വില കൂടാന്‍ കാരണമായി.

Related Articles

Latest Articles