Monday, April 29, 2024
spot_img

യുവാവിന് വയറുവേദന: പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി; രോഗിയുടെ വയറ്റില്‍നിന്നും പുറത്തെടുത്തത് ഒരു കിലോ സ്​ക്രൂവും ആണിയും

വിൽനിയസ്​: കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒരു​ കിലോയിലധികം വരുന്ന സ്​ക്രൂവും ആണിയും. വയറുവേദനയെ തുടര്‍ന്ന്​ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന്​ നടത്തിയ വിദഗ്​ധ പരിശോധനയിലാണ്​ ഡോക്ടർമാരെ ഞെട്ടിക്കുന്ന സംഭവം കണ്ടെത്തിയത്.

എക്​സ്​റേയില്‍ രോഗിയുടെ വയറില്‍ നിരവധി ലോഹങ്ങള്‍ കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ചിലതിന്‍റെ നീളം പത്തുസെന്‍റീമീറ്ററോളം വരും.​ തുടര്‍ന്ന്​ നടത്തിയ സ്​കാനിങ്ങില്‍ യുവാവിന്‍റെ വയറ്റില്‍ ഒരു കിലോയിലധികം സ്​​ക്രൂവും ആണിയുമാണെന്ന്​ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ്​ ഇയാള്‍ ഇവ വിഴുങ്ങിയതെന്നും ഡോക്​ടര്‍മാരോട്​ പറഞ്ഞു. മൂന്നുമണിക്കൂര്‍ നീണ്ട ശസ്​ത്രക്രിയയിലൂടെയാണ് ഡോക്​ടര്‍മാര്‍ ആണിയും സ്​ക്രൂവും പുറത്തെടുത്തതെന്ന് മധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ബാൾട്ടിക്​ നഗരമായ ക്ലൈപെഡയിലെ ആശുപത്രിയിലായിരുന്നു ശസ്​ത്രക്രിയ.

Related Articles

Latest Articles