Saturday, January 10, 2026

സമരപന്തലിനു മുന്നിൽ വാഹനം പാർക്ക് ചെയ്തു ’: ഇടുക്കിയിൽ യുവാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകർ തല്ലിച്ചതച്ചു

തൊടുപുഴ : ഇടുക്കി പൂപ്പാറയില്‍ കോണ്‍ഗ്രസിന്റെ നിരാഹാര സമര വേദിക്ക് മുന്നില്‍ യുവാവിനെ പാർട്ടി പ്രവർത്തകർ ക്രൂരമായി തല്ലി ചതച്ചു. പൂപ്പാറ സ്വദേശി അരുണാണ് ക്രൂര മർദ്ദനത്തിനിരയായത്. സമരവേദിക്കു മുന്നിൽ വാഹനം വഴിമുടക്കിയിട്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. നിലത്തുവീണ യുവാവിനെ ചവിട്ടുകയും ചെയ്തു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് ഒടുവിൽ യുവാവിനെ രക്ഷിച്ചത്.

സ്ഥിരം മദ്യപാനിയായ അരുൺ മുൻ കോൺഗ്രസ് പ്രവർത്തകനാണ് . ഇയാളെ നേരത്തെ പാർട്ടിയിൽനിന്ന് പുറത്താക്കുകയായിരുന്നു. അരുൺ മുൻപും സമരപന്തലിനു മുന്നിൽ വാഹനം പാർക്ക് ചെയ്ത് തടസ്സമുണ്ടാക്കിയെന്നും പ്രവർത്തകർ ആരോപിച്ചു.

Related Articles

Latest Articles