Saturday, May 18, 2024
spot_img

സാധാരണക്കാരൻ അങ്ങനെയിപ്പോൾ ബൈക്ക് വാങ്ങേണ്ട !!
വാഹനവില ഇനി കുതിച്ചുയരും;
2 ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്കു 2 % വര്‍ധന

തിരുവനന്തപുരം : സാധാരണക്കാരുടെ നെഞ്ചിൽ ഇടിത്തീയായി സംസ്ഥാന സർക്കാറിന്റെ പുതിയ ബജറ്റ്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില വർധിക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ട് ശതമാനത്തോളമാണ് വില വർധിക്കുക.

എന്നാൽ കോൺട്രാക്റ്റ് ക്യാരേജ് സ്റ്റേറ്റ്, ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി. നിലവിൽ ഇലക്ട്രിക് മോട്ടർ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടർ ക്യാബ് എന്നിവയ്ക്ക് 6 ശതമാനം മുതൽ 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതി. ഇതിപ്പോൾ വാഹനത്തിന്റെ വിലയുടെ 5 ശതമാനമായി കുറച്ചു.

Related Articles

Latest Articles