തിരുവനന്തപുരം: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടി സധൈര്യ പോരാട്ടം നടത്തി വീരമൃത്യു വരിച്ച വേലുത്തമ്പി ദളവാ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് ഹിന്ദുധർമ്മ പരിഷത്. ഭാരത സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി തിരുവിതാംകൂറിന്റെയും ഭാരതത്തിന്റെയും അഭിമാനമായ ഹൈന്ദവ സമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഏപ്രിൽ 10 ന് ഉച്ചക്ക് രണ്ടുമണിക്ക് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കുളച്ചൽ യുദ്ധ സ്മാരകത്തിൽ ശ്രീ. കൃഷ്ണരാജ് ഭദ്രദീപം തെളിയിക്കും.
തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഹിന്ദുധർമ്മ പരിഷത് അദ്ധ്യക്ഷൻ ശ്രീ എം ഗോപാൽ ജി അധ്യക്ഷനായിരിക്കും. നാഗർകോവിൽ എം എൽ എ ശ്രീ എം ആർ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഹിന്ദുധർമ്മ പരിഷത് ശ്രീ യുവരാജ് ഗോകുൽ, വി. ശ്രീകണ്ഠൻ നായർ, ശ്രീ സി ധർമ്മരാജ്, അഡ്വ. വി ശ്രീകുമാരൻ നായർ, ശ്രീ, സുദർശൻ കാർത്തിക, അഡ്വ.എസ് കെ ഉണ്ണി, അഡ്വ.ചിതറാൽ വി രാജേഷ്, കന്യാകുമാരി ജില്ലാ എൻ എസ് എസ് സെക്രട്ടറി ബി അശോക് എന്നിവർ പങ്കെടുക്കും. ഹിന്ദു മക്കൾ കക്ഷി അദ്ധ്യക്ഷൻ തമിഴ് തിരു അർജ്ജുൻ സമ്പത്ത് മുഖ്യപ്രഭാഷണം നടത്തും

