Friday, January 9, 2026

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ! പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി; മാതാവ് ഷെമിയുടെ മൊഴി നാളെ രേഖപ്പെടുത്തിയേക്കും

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുത്തശ്ശി സൽമാ ബീവിയുടെ കൊലപാതകക്കേസിലാണ് പാങ്ങോട് പോലീസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഫാൻ 2 ദിവസം കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് ചെയ്താൽ ജയിലിൽ എത്തിക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം മറ്റു കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തും.മജിസ്ട്രേറ്റിനെ ആശുപത്രിയിൽ എത്തിച്ചാണ് പോലീസ് ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അഞ്ച് കൊലപാതകം, ഒരു കൊലപാതകശ്രമം എന്നീ ആറ് കേസിൽ ഒന്നിൽ മാത്രമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയുടെ ആരോഗ്യനിലയിൽ ഇപ്പോൾ പ്രശ്നമില്ലെങ്കിലും എലിവിഷം കഴിച്ചതിനാൽ തുടർന്നുള്ള ദിവസം ആരോഗ്യം മോശമാകാനുള്ള സാധ്യതയുണ്ട് . ആരോഗ്യനിലതൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ജയിലിലേക്ക് മാറ്റാം എന്നാണ് പോലീസ് തീരുമാനം.

നിലവിൽ ചികിത്സയിൽ കഴിയുന്ന മാതാവ് ഷെമിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. ബന്ധുക്കളോടും ഡോക്ടർമാരോടും സംസാരിച്ചതിന് ശേഷം നാളെ ഇവരുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും മൊഴിയെടുക്കാൻ പ്രശ്നമില്ലെന്നും കഴിഞ്ഞ ദിവസം ഷെമിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞിരുന്നു. മൊഴിയെടുക്കുന്നതിലൂടെ കേസിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.

Related Articles

Latest Articles