Friday, May 17, 2024
spot_img

കേരള, ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മടങ്ങി

കൊച്ചി:4 ദിവസം നീണ്ട കേരള, ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു തിരികെ മടങ്ങി.

ഇന്ന് വൈകിട്ട് അഞ്ചിന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി മടങ്ങിയത്. കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് ഉപരാഷ്ട്രപതി യാത്രയായിരിക്കുന്നത്.

നാവിക സേനാ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, റിയർ അഡ്മിറൽ ആന്റണി ജോർജ്, സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു, ജില്ലാ കലക്ടർ ജാഫർ മാലിക്, സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ എന്നിവർ ഉപരാഷ്ട്രപതിയെ യാത്രയാക്കി

Related Articles

Latest Articles