Monday, September 21, 2026

മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: പാലക്കാട് ഡിവിഷണല്‍ മാനേജറോട് റിപ്പോര്‍ട്ട് തേടി റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്

ദില്ലി: കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്. പാലക്കാട് ഡിവിഷണല്‍ മാനേജറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. എന്ത് തെറ്റിന്റെ പേരിലായാലും യാത്രക്കാരനെ മര്‍ദ്ദിക്കാന്‍ പാടില്ലായിരുന്നുവെന്നും സംഭവം അപലപനീയമാണെന്നും പി.കെ. കൃഷ്ണദാസ് പ്രതികരിച്ചു.

അതേസമയം യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. എഎസ്‌ഐ എം സി പ്രമോദിനെ സസ്‌പെന്‍ഡ് ചെയ്ത് ഇന്റലിജന്‍സ് എഡിജിപി ഉത്തരവിറക്കി. നേരത്തെ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണമാരംഭിക്കാനും ഡ്യൂട്ടിയില്‍ നിന്ന് മാറ്റാനും തീരുമാനിച്ചിരുന്നു.

Related Articles

Latest Articles