Monday, May 20, 2024
spot_img

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചെന്ന കേസിൽ രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമം? തിരുവനന്തപുരം നഗരസഭയിലെ ഭരണപക്ഷത്തിന്റെ അഴിമതി പരമ്പരകൾക്കെതിരെ ശബ്ദമുയർത്തിയ ബിജെപി കൗൺസിലറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം? കേസന്വേഷണത്തിൽ ദുരൂഹതയേറുന്നു

തിരുവനന്തപുരം: മൂന്നുവർഷം മുമ്പ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചെന്ന കേസിൽ അന്വേഷണം കൂടുതൽ ദുരൂഹതയിലേക്ക്. 2018 ഒക്ടോബർ 27 നാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺകടവിലെ ആശ്രമത്തിനു മുന്നിൽ കിടന്ന കാറുകൾക്ക് അജ്ഞാതർ തീയിട്ടത്. വർഷങ്ങളോളം ലോക്കൽ പോലീസ് അന്വേഷിച്ചിട്ടും തുമ്പുണ്ടായില്ല. ഒടുവിൽ പോലീസ് കേസ് അവസാനിപ്പിക്കാനൊരുങ്ങുമ്പോഴാണ് സർക്കാർ കേസ് ക്രൈം ബ്രാഞ്ചിന് വിടുന്നത്. എന്നാൽ പല വഴിത്തിരിവുകളുമുണ്ടായ കേസിൽ സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായുള്ള സംശയം ഉന്നയിക്കുകയാണ് ബിജെപി പ്രവർത്തകർ. തിരുവനന്തപുരം നഗരസഭയിലെ അഴിമതി പരമ്പരകൾക്കെതിരെ ശബ്ദമുയർത്തിയ പി ടി പി നഗർ വാർഡ് കൗൺസിലർ വി ജി ഗിരികുമാറിനെയാണ് ഒടുവിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി ഫണ്ട് തട്ടിപ്പിലും, ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങളിൽ നടന്ന അഴിമതിയും, അനധികൃത നിയമനവും ചോദ്യം ചെയ്യുന്നതിൽ മുൻ നിരയിലുണ്ടായിരുന്ന പ്രതിപക്ഷ കൗണ്സിലറാണ് വി ജി ഗിരികുമാർ.

ഗിരികുമാറിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിനു തെളിവുണ്ടെന്നും, മുന്‍പ് പിടിയിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരണം. നേരത്തെ കരുമംകുളം സ്വദേശി ശബരിയെ അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ രാത്രിയാണ് ശബരിയെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. നേരത്തെ അറസ്റ്റിലായവരുടെ മൊഴി പ്രകാരമാണ് ഗിരികുമാറിനെതിരെ ഗൂഡാലോചനക്ക് കേസ്സെടുത്തതെന്നും ക്രൈം ബ്രാഞ്ച് പറയുന്നുണ്ട്. മറ്റ് തെളിവുകളൊന്നും ഗിരികുമാറിനെതിരെയില്ല എന്നത് ശ്രദ്ധേയമാണ്. കുണ്ടമൺകടവ് സ്വദേശിയായ ആത്മഹത്യ ചെയ്‌ത പ്രകാശ് ആണ് കാറുകൾ കത്തിച്ചതെന്നാണ് ആദ്യത്തെ പോലീസ് കണ്ടെത്തൽ. തന്റെ അനുജനാണ് അത് ചെയ്തതെന്ന് പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് അന്ന് മൊഴിനൽകിയത്. എന്നാൽ തന്റെ അനുജൻ നിരപരാധിയാണെന്നും ക്രൈം ബ്രാഞ്ച് സംഘം തന്നെ നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നും പ്രശാന്ത് പിന്നീട് വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പുതിയ സാക്ഷിമൊഴികളുണ്ടെന്ന കാരണം പറഞ്ഞ് ബിജെപി കൗൺസിലർക്കെതിരെ പോലീസിന്റെ പുതിയ നീക്കം. അനധികൃത നിയമനവിവാദത്തിൽ ബിജെപി നടത്തിയ ശക്തമായ സമരത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിന് തലസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ വി ജി ഗിരികുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

Related Articles

Latest Articles