Monday, December 22, 2025

കത്രീന കൈഫും വിക്കി കൗശാലും വിവാഹിതരാകുന്നു? മറുപടിയുമായി താരം

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് വിക്കി കൗശൽ. നിലവിൽ പുറത്തിറങ്ങിയ പുതിയ ചിത്രം സര്‍ദാര്‍ ഉദ്ധം മികച്ച അഭിപ്രായമാണ് നേടുന്നത്. അതിനൊപ്പം തന്നെ താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകളും ചർച്ചയാകുകയാണ്. നടി കത്രീന കൈഫുമായി താരം പ്രണയത്തിലാണെന്നും, വിവാഹനിശ്ചയം ഉടനുണ്ടാകുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ പാപ്പരാസികള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വിക്കി.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ഈ അഭ്യൂഹത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണ് മറുപടിയുമായി താരം എത്തിയത്. “ആ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കളാണ്. ശരിയായ സമയം വരുമ്പോള്‍ ഞാന്‍ വൈകാതെ എന്‍ഗേജ്ഡ് ആകുമെന്നും അതിന് സമയം വരണമെന്നും” വിക്കി കൗശാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സര്‍ദാര്‍ ഉദ്ധമിലെ വിക്കിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് കത്രീന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു. മാത്രമല്ല മുംബൈയില്‍ നടന്ന സര്‍ദാര്‍ ഉദ്ധമിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങിലും നടി എത്തിയിരുന്നു. വിക്കി കൗശാലും കത്രീനയും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.

Related Articles

Latest Articles