Saturday, April 27, 2024
spot_img

ഉണക്കമീൻ കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

മലയാളികൾക്ക് ഉണക്കമീൻ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ഏറെ പ്രിയങ്കരമാണ്. എന്നാൽ ആരോഗ്യ വിദഗ്ദർ പറയുന്നത് ഉണക്കമീൻ(dried fish) കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ്. നന്നായി കഴുകി വൃത്തിയക്കിയ മീൻ ഉപ്പിട്ട് വൃത്തിയുള്ള സാഹചര്യത്തിൽ ഉണക്കിയേടുക്കുന്നു എന്നാണ് ഉണക്കമീൻ എന്ന് കേൾക്കുമ്പോൾ നമ്മൽ ചിന്തിക്കുക. എന്നാൽ സത്യം അതല്ല. പച്ച മീനുകളിൽ ഏറ്റവും മോശം നിലവാരത്തുലൂള്ളത് തിരഞ്ഞെടൂത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേർത്ത് ഉണക്കിയാണ് മിക്ക ഉണക്ക മീനുകളും വിപണിയിൽ എത്തുന്നത്.

പൂർണമായും കെമിക്കലുകൾ ചേർത്ത് ഉണക്കിയതാണ് ഇത്തരം മീനുകൾ. ഫോർമാലിൽ ഉൾപ്പടെയുള്ള രാസ പദാർത്ഥങ്ങളാണ് ഇതിൽ ചേർക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിൽ എത്തുന്നത് ക്യാൻസറിന് വരെ കാരണമാകാം. ഉപ്പ് ഒട്ടുമില്ലാത്ത ഉണക്ക മീനുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇതാണ് ഏറ്റവും വലിയ അപകടകാരി. നല്ല ഉണക്ക മീനുകൾ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനായി മീൻ കഴുകി വൃത്തിയാക്കി കല്ലുപ്പിട്ട് വെയിലത്തുവച്ച് ഉണക്കിയെടുക്കാം.

Related Articles

Latest Articles