vicky-kaushal-katrina-kaif-mehendi-ceremony-photos-viral
ബോളിവുഡിൽ ഏറെ ചർച്ചയായ വിവാഹമാണ് കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വിവാഹ ആഘോഷങ്ങൾ തുടരുകയാണ്. മെഹന്തി ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പാട്ടും ഡാൻസുമൊക്കെയായി വലിയ ആഘോഷത്തോടെയായിരുന്നു വിവാഹം.
ചിത്രങ്ങളിൽ കൈ നിറയെ മൈലാഞ്ചിയിടുന്ന കത്രീനയെയാണ് കാണുന്നത്. മെഹന്തി ചടങ്ങുകള്‍ക്കായുള്ള മൈലാഞ്ചി രാജസ്ഥാനിലെ സൊജതില്‍ നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെമിക്കല്‍ ഉപയോഗിച്ചിട്ടില്ലാത്ത ഈ ഹെന്നയ്ക്ക് 50,000 മുതല്‍ ഒരു ലക്ഷം വരെയാണ് ചെലവ് വരുന്നത്. എന്നാല്‍ താരങ്ങള്‍ക്ക് സൗജന്യമായാണ് മൈലാഞ്ചി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല മെഹന്തി ദിനത്തിൽ വിക്കിയും കത്രീനയും ഡാൻസ് കളിക്കുന്നതും ചിത്രങ്ങളിലുണ്ട്.
മാത്രമല്ല കഴിഞ്ഞ ദിവസം ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചിരുന്നു. മുഖം മുഴുവൻ മഞ്ഞൾ തേച്ച് നിൽക്കുന്ന വിക്കിയും കത്രീനയുമാണ് ചിത്രത്തിൽ. വലിയ സ്വീകരണമാണ് വിവാഹ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. കത്രീനയെ ഇത്ര സന്തോഷത്തിൽ ഇതിനു മുൻപു കണ്ടിട്ടില്ലെന്നാണ് ചില ആരാധകരുടെ കമന്റ്. വ്യാഴാഴ്ചയാണ് രാജസ്ഥാനിൽവച്ച് ഇരുവരും വിവാഹിതരാവുന്നത്. മൂന്നു ദിവസം നീണ്ട വിവാഹ ആഘോഷത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…