Monday, December 29, 2025

സിപിഎം ഓഫീസിന് മുന്നില്‍ പടക്കം പൊട്ടിച്ച് നിലമ്പൂരിലെ വിജയാഘോഷം! കോണ്‍ഗ്രസുകാരെ കൊണ്ട് പടക്കത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യിച്ച് സിപിഎം പ്രവർത്തകർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍. കോൺഗ്രസ് പ്രവർത്തകരെ കൊണ്ട് പൊട്ടിയ പടക്കത്തിന്റെ അവശിഷ്ടങ്ങൾ മാറ്റിച്ച് വൃത്തിയാക്കിക്കുകയും ചെയ്‌തു. തില്ലങ്കേരിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിനു മുന്നിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

‘തോറ്റാലും ജയിച്ചാലും നമ്മക്ക് വിഷയമല്ല നിങ്ങക്ക് വലുതായിരിക്കും. ഓഫിസിനു മുന്‍പില്‍ കൊണ്ടുവന്ന് ഒലക്ക പൊട്ടിക്കലാണോ നിങ്ങളുടെ പരിപാടി’ എന്ന് സിപിഎം പ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നീക്കം ചെയ്യിച്ചു. ഇതിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നു.

Related Articles

Latest Articles