Thursday, October 29, 2026

പേരിടൽ ചടങ്ങിനിടെ വീഡിയോ വൈറലായ സംഭവം: കുഞ്ഞിന്റെ സ്വകാര്യത മാനിച്ചില്ല: ബാലാവകാശ കമ്മീഷന് പരാതി നൽകി പിതാവ്

കൊല്ലം:40 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പേരിടൽ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കിയതിനെതിരെ പിതാവ് ബാലാവകാശ കമ്മീഷന് പരാതി സമർപ്പിച്ചു.കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കാതെ വീഡിയോ വൈറലാക്കിയതിനെതിരെയാണ് പിതാവ് ബാലാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. കുടുംബത്തിൽ തന്നെ ഒതുക്കേണ്ട പ്രശ്‌നം സോഷ്യൽ മീഡിയയിൽ വൈറലായതിൽ വിഷമമുണ്ടെന്നും പിതാവ് പറഞ്ഞു.

പിതാവ് വിളിച്ച പേര് അമ്മയ്‌ക്ക് ഇഷ്ടമാകാതെ വന്നപ്പോൾ കുഞ്ഞിനെ അമ്മ മറ്റൊരു പേര് വിളിക്കുകയായിരുന്നു. തുടർന്ന് ഇരുകുടുംബത്തിലേയും ബന്ധുക്കൾ തമ്മിൽ വാക്കുതർക്കത്തിലായി . ഇതിനിടെ ആരോ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

Related Articles

Latest Articles