Saturday, October 3, 2026

യുപിയിൽ പോലീസ് പരീക്ഷയ്‌ക്ക് ഹൈടെക് കോപ്പിയടി നടത്തിയ യുവാവ് പിടിയിൽ; വീഡിയോ വൈറൽ

ലക്‌നൗ: സർക്കാർ ജോലിയ്‌ക്കായുള്ള മത്സര പരീക്ഷയിൽ കോപ്പിയടി നടത്താൻ ശ്രമിച്ച ആളെ കൈയ്യോടെ പിടികൂടി ഉദ്യോഗസ്ഥർ. ഉത്തർപ്രദേശ് പോലീസിന്റെ സബ് ഇൻസ്‌പെക്ടർ പരീക്ഷയിലാണ് ഈ കോപ്പിയടി ശ്രമം നടന്നതിരിക്കുന്നത്.

വിഗ്ഗിനടിയിൽ വയർലെസ് ഇയർഫോൺ ഘടിപ്പിച്ച് പരീക്ഷ എഴുതാൻ ശ്രമിച്ച ആളെയാണ് യുപി പോലീസ് പിടികൂടിയത്.

ഈ ഹൈടെക് തട്ടിപ്പ് നടത്തുന്നതിന്റെ വീഡിയോ രൂപിൻ ശർമ്മ ഐപിഎസ് ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. വിഗ്ഗും ചെവിയിലെ ഇയർഫോണും പോലീസ് അഴിച്ചുമാറ്റുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. (Viral Video)

തലയിൽ വെച്ച വിഗ്ഗിനടിയിൽ സിമ്മും വയറുകളും ഘടിപ്പിച്ചാണ് ഇയാൾ പരീക്ഷ എഴുതാൻ എത്തിയത്. പുറത്തുകാണാത്ത രീതിയിൽ ചെവിയിൽ ഇയർഫോണും ഘടിപ്പിച്ചിരുന്നു. പരീക്ഷക്കിടയിൽ മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തുന്നത്.

എന്തായാലും തട്ടിപ്പുകാരനെ പിടികൂടിയ പോലീസിനെ അഭിനന്ദിച്ച് നിരവധി പേരാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

Related Articles

Latest Articles