Sunday, May 19, 2024
spot_img

2022-2023 ലെ പൊതു ബജറ്റ്; പ്രമുഖ സാമ്പത്തിക വിദഗ്ധരുമായുള്ള നിർമലാ സീതാരാമന്റെ കൂടിക്കാഴ്ച ഇന്ന്

ദില്ലി: 2022-2023 ലെ പൊതു ബജറ്റുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ (Nirmala Sitharaman) ഇന്ന് സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്‌ക്ക് ദില്ലിയിൽ വച്ചാണ് യോഗം നടക്കുക. ഈ മാസം 15 മുതൽ കേന്ദ്രമന്ത്രി വിവിധ മേഖലകളിലെ പ്രതിനിധികളുമായി ബജറ്റിന് മുൻപുള്ള കൂടിയാലോചനകൾ നടത്തി വരികയാണ്.

കോവിഡ് മഹാമാരി ബാധിച്ച മേഖലകൾ പുനരുജ്ജീവിപ്പിക്കാൻ ഉള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായാണ് ദിവസങ്ങളായി മന്ത്രി ചർച്ച നടത്തുന്നത്. വ്യവസായ സംഘടനകൾ, കാർഷിക സംഘടനകൾ, സേവനമേഖലയിലെ വിദഗ്ധർ തുടങ്ങിയവരുമായാണ് നിരന്തരമായ ചർച്ച നടത്തുന്നത്. അടുത്ത വർഷം ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. ധനമന്ത്രിക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Related Articles

Latest Articles