Tuesday, December 16, 2025

വെള്ളപ്പൊക്കത്തെ തുടർന്ന് നീന്താൻ ശ്രമിക്കുന്ന സിംഹത്തിന്റെ വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നീന്താൻ ശ്രമിക്കുന്ന സിംഹത്തിന്റെ വീഡിയോകൾ സമൂഹ മാദ്ധ്യമത്തിൽ വൈറലാകുന്നു. അംറേലിയിലെ ഗിർ വനത്തിലെ സിംഹത്തിന്റെ വീഡിയോകൾ ആശങ്ക പങ്കുവെക്കുന്നത് മാത്രമല്ല ഹൃദയഭേദകവുമാണ്.

നിർത്താതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വീഡിയോയിൽ വെള്ളത്തിൽ കുടുങ്ങിയ ഒരു സിംഹത്തെ കാണുന്നു. തുടർന്ന് സിംഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതായി കാണുന്നു.

ലിലിയ തിബ്ദി ബോറിംഗഡ റോഡിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച്, ഗുജറാത്തിൽ കനത്ത മഴ പെയ്യുന്നു. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സൂറത്ത്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങൾ വെള്ളത്തിനടിയിലായി

Related Articles

Latest Articles