Sunday, May 5, 2024
spot_img

പാലക്കാടും വയനാടും വൻ മയക്കുമരുന്ന് വേട്ട; പ്രതികളെ പിടികൂടിയത് ബസിൽ നിന്ന്

പാലക്കാട്: വയനാട് മുത്തങ്ങയിലൽ നിന്നും പാലക്കാട് വാളയാറിൽ നിന്നും മയക്കുമരുന്നായ
എംഡിഎംഎ പിടികൂടി. മുത്തങ്ങയില്‍ 338ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. സംഭവത്തില്‍ കോഴികോട് മാങ്കാവ് സ്വദേശി അരുൺകുമാർ, കുന്ദമംഗലം സ്വദേശി സജിത്ത് കെ.വി എന്നിവരെ പിടികൂടി.

മൈസൂർ-കോഴിക്കോട് ബസിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. വാളയാർ ചെക്ക് പോസ്റ്റിൽ 6.5 ഗ്രാം എംഡിഎംഎയുമായി ഇടുക്കി സ്വദേശി ഡെന്നി ബേബിയെന്നയാളാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ചേർത്തലയ്ക്ക് പോവുകയായിരുന്നു എസി എയർ ബസിൽ കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാൾ.

Related Articles

Latest Articles