അമരാവതി: ക്ലാസിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്ന അദ്ധ്യാപകന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. വിജയവാഡയ്‌ക്ക് സമീപം ശ്രീ ചൈതന്യ ജൂനിയർ കോളേജിലാണ് സംഭവം.
വിദ്യാർത്ഥിയെ ക്ലാസില് എഴുന്നേൽപ്പിച്ച് നിർത്തി അദ്ധ്യാപകൻ തല്ലുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നു. ക്ലാസിൽ തന്നെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയാണ് ഈ വീഡിയോ ചിത്രീകരിച്ചത്.
ഇത് പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അദ്ധ്യാപകനെ കോളേജിൽ നിന്ന് പിരിച്ചുവിടണം എന്ന ആവശ്യങ്ങളാണ് ഉയരുന്നത്.

