Monday, May 20, 2024
spot_img

2013 ൽ പറഞ്ഞു..2021 ൽ അതു പ്രാവർത്തികമാക്കി.. അന്ന് മോദി പറഞ്ഞതെത്ര ശരി! വീഡിയോ കാണുക

ദില്ലി: ടോക്കിയോ ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയതോടെ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഭാരതീയനായി നീരജ് ചോപ്ര മാറിയതിന് പിന്നാലെ രാജ്യത്തെ സൈനികരെ ഇത്തരം മത്സരങ്ങള്‍ക്കായി പരിശീലിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയാവുകയാണ് ഇപ്പോൾ. ഒളിംപിക്‌സ് ചരിത്രത്തില്‍ ഭാരതത്തിന് ആദ്യ അത്‌ലറ്റിക്‌സ് സ്വര്‍ണമാണ് 23-കാരനായ, കരസേനയില്‍ സുബേദാറായ നീരജ് ചോപ്ര ശനിയാഴ്ച സ്വന്തമാക്കിയത്. സ്വര്‍ണത്തില്‍ മുത്തമിടാന്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ അദ്ദേഹം 87.58 മീറ്റര്‍ ദൂരം എറിഞ്ഞു .

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദമോദി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വലിയ ജനസംഖ്യയുണ്ടായിട്ടും ഒളിംപിക്‌സില്‍ മെഡലുകള്‍ സ്വന്തമാക്കാന്‍ രാജ്യം ബുദ്ധിമുട്ടുന്നുവെന്ന് അദ്ദേഹം പറയുന്നു. പുതിയതായി സൈന്യത്തില്‍ ചേരുന്നവരില്‍ സ്‌പോര്‍ട്‌സില്‍ താത്പര്യമുള്ള സൈനികരെ ഒളിംപിക്‌സിനായി പരിശീലിപ്പിക്കാന്‍ കഴിയുമെന്ന് പൂനയിലെ ഫെര്‍ഗൂസണ്‍ കോളജിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് മോദി ചൂണ്ടിക്കാട്ടി.

‘1.2 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യത്തിന് ഒളിംപിക്‌സില്‍ സ്വര്‍ണം നേടാന്‍ കഴിയില്ലേ?. ആളുകള്‍ പലപ്പോഴും വിലപിക്കുന്നത് കേട്ടിട്ടുണ്ട്. മത്സരങ്ങള്‍ നടക്കുന്ന ഓരോ നാല് വര്‍ഷംകൂടുമ്പോഴും ഇത് ചോദിക്കുന്നു. പ്രശ്‌നങ്ങളുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കിലും വിദ്യാഭ്യാസ സംവിധാനവുമായി സ്‌പോര്‍ട്‌സിനെ ബന്ധിപ്പിക്കാന്‍ നാം എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ?. യുവജനങ്ങള്‍ക്ക് നാം ആവശ്യമായ അവസരങ്ങള്‍ നല്‍കിയിട്ടുണ്ടോ?’.-സദസിലിരിക്കുന്നവരോട് പ്രധാനമന്ത്രി നരേന്ദമോദി ചോദിക്കുകയാണ്.

‘ഈ ചുമതല സൈന്യത്തിലുള്ളവര്‍ക്ക് നല്‍കിയിരുന്നുവെങ്കില്‍, പുതുതായി സൈന്യത്തില്‍ ചേരുന്ന സ്‌പോര്‍ട്‌സില്‍ താത്പര്യമുള്ളവര്‍ക്ക് മികച്ച പരശീലനം നല്‍കിയാല്‍ നിഷ്പ്രയാസം അഞ്ചു മുതല്‍ 10 മെഡലുകള്‍ കൊണ്ടുവരാനാകും’.- അദ്ദേഹം തുടര്‍ന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലും വീഡിയോയുണ്ട്. . നായിബ് സുബേദറായി നേരിട്ടുള്ള നിയമനം വഴിയാണ് നാല് രജ്പുത്താന റൈഫിള്‍സില്‍ നീരജ് എത്തിയത്. പിന്നീട് പൂനയിലെ മിഷന്‍ ഒളിംപിക്‌സ് വിംഗ് ആന്റ് ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles