Monday, May 20, 2024
spot_img

ഒളിംപിക്‌സിന് കൊടിയിറങ്ങി; ടോക്യോ ദിനങ്ങള്‍ക്ക് ബൈ ബൈ; ഇനി പാരിസിൽ കാണാം

ടോക്യോ: കോവിഡ് പശ്ചാത്തലത്തിൽ ഒരു വര്‍ഷം വൈകി ആരംഭിച്ച ടോക്യോ ഒളിമ്പിക്‌സിന് തിരശ്ശീല വീണു.വര്‍ണശബളമായ സമാപന ചടങ്ങുകളോടെയായിരുന്നു ടോക്യോ ഒളിംപിക്സിന്റെ സമാപനം. ജപ്പാന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സമാപന ചടങ്ങുകളാണ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. 2024ല്‍ പ്രഞ്ച് തലസ്ഥാനം പാരീസിലാണ് അടുത്ത ഒളിംപിക്സ്.

സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഗുസ്തിയില്‍ വെങ്കലവുമായി തിളങ്ങിയ ബജ്‌റംഗ് പുനിയ ഇന്ത്യന്‍ പതാകയേന്തി. അതേസമയം ഫോട്ടോഫിനിഷിലൂടെ ഒളിംപിക്സ് കിരീടം കൈപ്പിടിയിലാക്കി അമേരിക്ക. ടോക്യോ ഒളിമ്ബിക്സില്‍ മെഡല്‍ പട്ടികയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ചൈനയെ പിന്തള്ളി യു.എസ്​ ഇത്തവണയും ഒന്നാമതെത്തിയത്​. അവസാന ദിവസമായ ഇന്ന് വനിതകളുടെ ബാസ്കറ്റ്​ബാളിലും, വോളിബാളിലുമുള്‍പെടെ യു.എസ്​ മൂന്ന്​ സ്വര്‍ണം നേടിയപ്പോള്‍ ചൈന പിന്നാക്കം പോയതാണ്​​ അമേരിക്കയെ ഒന്നാമതെത്തിച്ചത്.

2016ല്‍ റിയോയിലും അതിന് മുന്‍പ് 2012ല്‍ ലണ്ടനിലും നടന്ന ഒളിമ്ബിക്സുകളിലും അമേരിക്ക തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. അമേരിക്കയ്ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളാണ് സ്വന്തമായുള്ളത്. 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യ റാങ്ക് പട്ടികയില്‍ 48-ാം സ്ഥാനത്താണ്.

ഇന്ത്യക്ക് വേണ്ടി മീരാഭായ് ചാനു (ഭാരോദ്വഹനം), രവി കുമാര്‍ ദാഹിയ (ഗുസ്തി) എന്നിവരാണ് വെള്ളി നേടിയത്. അതേസമയം പി വി സിന്ധു (ബാഡ്മിന്റണ്‍), ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ (ബോക്സിങ്), ഭജരംഗ് പുനിയ (ഗുസ്തി), പുരുഷ ഹോക്കി ടീം എന്നിവരാണ് ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്ബിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ കൂടിയായ നീരജ് ചോപ്ര.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles