Wednesday, June 12, 2024
spot_img

കുറുവ സംഘം കേരളത്തിലും, ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ

കുറുവ സംഘം കേരളത്തിലും, ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ | KURUVA SANGHAM

കുറുവ കവര്‍ച്ചാ സംഘം കേരളത്തിൽ എത്തിയതായി പോലീസ് സംശയം. പാലക്കാട് വാളയാറിനോട് ചേര്‍ന്നുള്ള കോളനിയിലെ സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞു. മാരകായുധങ്ങളുമായി ഇവര്‍ കവര്‍ച്ച നടത്താൻ എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. ഇതോടെ തമിഴ്നാട് കേരള അതിര്‍ത്തി ഗ്രാമങ്ങളിലുള്‍പ്പെടെ പോലീസ് ജാഗ്രതാ നിര്‍ദേശം നൽകി.

പകൽ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വിൽക്കുന്നവരുടെ വേഷത്തിലാണ് കുറുവകൾ പ്രവർത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവർച്ചയ‌്ക്ക് ഇറങ്ങുക. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിർക്കുന്നവരെ വകവരുത്താനും ഇവർ ശ്രമിച്ചേക്കുമെന്നും പൊലീസ് പറയുന്നു. കവർച്ചയ‌്ക്ക് ശേഷം തിരുനേൽവേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി.

പ്രത്യേകമൊരു താവളം കേന്ദ്രീകരിച്ചല്ല ഇവർ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കിൽ പാലങ്ങൾക്കടിയിലോ ആണ് തമ്പടിക്കുക. അതിർത്തികളിൽ അസ്വാഭാവികമായി അപരിചിതരെ കാണുകയാണെങ്കിൽ വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles