Wednesday, January 7, 2026

വിധവയെ വിവാഹം ‍ചെയ്തു പണം തട്ടി; പ്രതി പിടിയില്‍

പാലാ: വിധവയെ വിവാഹം ‍ചെയ്തു പണം തട്ടിയ കേസിലെ യുവാവ് അറസ്റ്റില്‍. പാലാ പോണാട് കരിങ്ങാട്ട് സ്വദേശി രാജേഷാണ് പോലീസിന്റെ പിടിയിലായത്. വിവാഹിതനായ പ്രതി വിവരം മറച്ചുവെച്ചാണ് വിധവയായ വീട്ടമ്മയെ വിവാഹം കഴിച്ചത്. യുവതിയില്‍ നിന്ന് ഇയാൾ പണവും തട്ടിയെടുത്തു.

പല സ്ഥലങ്ങളിലായി തട്ടിപ്പ് നടത്തി വന്നിരുന്ന രാജേഷ് 2012 ലാണ് പാലായില്‍ എത്തുന്നത്. തുടര്‍ന്ന് കാരൂരില്‍ ചിട്ടി കമ്പനി തുടങ്ങി. ഇവിടെ ജോലിക്കെത്തിയ സ്ത്രീയില്‍ നിന്നാണ് രാജേഷ് പണം തട്ടിയെടുത്തത്. യുവതിയുടെ 20 ലക്ഷം രൂപയാണ് കൈക്കലാക്കിയത്.

എസ് ഐ അഭിലാഷ് എംഡി, എ എസ് ഐമാരായ ഷാജി എ റ്റി, ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് രാജേഷിനെ പിടികൂടിയത്.

Related Articles

Latest Articles