Friday, September 25, 2026

വിയർപ്പ് നിങ്ങൾക്കൊരു പ്രശ്നമാണോ ? എങ്കിൽ ഇനി വിഷമിക്കണ്ട വഴിയുണ്ട്…

എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ വിയര്‍പ്പ് വളരെ സാധാരണമാണ്. അമിത വിയര്‍പ്പിനെ അകറ്റാന്‍ നിരവധി വഴികളുണ്ട്. അതിലൊന്നാണ് ചെറുനാരങ്ങയുടെ ഉപയോഗം. അതെങ്ങനെയാണെന്ന് നമുക്ക് നോക്കാം.

നാരങ്ങ ഒരു സിട്രസ് ഫ്രൂട്ടാണ്. ആസിഡിന്റെ അളവ് നന്നായി ഉള്ളതിനാല്‍ അമിത വിയര്‍പ്പ് അകറ്റാന്‍ നാരങ്ങ സഹായിക്കും. ഒരു ചെറുനാരങ്ങയുടെ പകുതി മുറിച്ചെടുത്ത ശേഷം നിങ്ങളുടെ കക്ഷത്തിന്റെ ഭാഗങ്ങളില്‍ നന്നായി മസ്സാജ് ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ വിയർപ്പിന്റെ ഗന്ധം അകറ്റാൻ സാധിക്കും.

ചെറിയ അളവില്‍ നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ബേക്കിങ് സോഡയുമായി കലര്‍ത്തി പഞ്ഞിയില്‍ മുക്കി നന്നായി വിയര്‍ക്കുന്ന ഭാഗത്ത് പുരട്ടാം. അതുപോലെ തന്നെ നന്നായി വെള്ളം കുടിക്കുന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുന്നതും വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കും.

Related Articles

Latest Articles