Wednesday, May 22, 2024
spot_img

കരിന്തളം ഗവ.കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ വിദ്യ അറസ്റ്റിൽ; പൊലീസ് കസ്റ്റഡി അപേക്ഷ നൽകില്ലെന്ന് റിപ്പോർട്ട്

കാഞ്ഞങ്ങാട് : കാസർഗോഡ് കരിന്തളം ഗവ.കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ മുൻ എസ്എഫ്ഐ നേതാവും കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. നേരത്തെ അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിൽ ജോലിക്കായി വ്യാജരേഖ ചമച്ച കേസിൽ വിദ്യക്ക് ജാമ്യം ലഭിച്ചിരുന്നു. അതേസമയം പോലീസ് കസ്റ്റഡി അപേക്ഷ നൽകില്ലെന്നാണ് വിവരം. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിനു പിന്നാലെയാണ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിൽ ജോലിക്കായി വ്യാജരേഖ ചമച്ച കേസിൽ വിദ്യക്ക് ജാമ്യം ലഭിച്ചതിന്, കരിന്തളം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി 3 ദിവസത്തിനകം ഹാജരാകാൻ നീലേശ്വരം പൊലീസ് വിദ്യക്ക് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, തിങ്കളാഴ്ച വൈകിട്ട് 5 വരെ ഹാജരാകാനാകില്ലെന്ന് വിദ്യ അന്വേഷണ സംഘത്തെ അറിയിക്കുകയും ഇന്ന് ഹാജരാകുകയായിരുന്നു.

Related Articles

Latest Articles