Sunday, May 12, 2024
spot_img

ചിന്നക്കനാൽ ഭൂമിയിടപാടിൽ മാത്യു കുഴൽനാടൻ എം എൽ എയ്‌ക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ് ; പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകി സർക്കാർ

മാത്യു കുഴൽനാടൻ എംഎൽഎ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന് വിജിലൻസിന് സർക്കാർ അനുമതി നൽകി. ആഭ്യന്തര അഡി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമം പ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് അനുമതി.

ചിന്നക്കനാൽ വില്ലേജിൽ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും റജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. മാത്യു കുഴൽ നാടൻ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവ് ചട്ടം ലംഘിച്ചാണ് നിർമിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതിൽ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടർന്ന്, സിപിഎം വിജിലൻസിന് പരാതി നൽകുകയായിരുന്നു. അതേസമയം, നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഭൂമി റജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മാത്യു കുഴൽ നാടൻ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles