nayanthara vighnesh shivn
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമായിരുന്നു നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും. ബോളിവുഡിലേയും തെന്നിന്ത്യയിലേയും സൂപ്പര്‍താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
ഇപ്പോള്‍ വിവാഹത്തിന് എത്തിയ പ്രമുഖരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് വിഘ്നേഷ്. ഷാരുഖ് ഖാന്‍, രജനീകാന്ത്, മണിരത്നം എന്നിവര്‍ക്കൊപ്പമുള്ള നയന്‍സിന്റേയും വിക്കിയുടേയും ചിത്രങ്ങളാണ് പുറത്തുവന്നത്.
വിവാഹം കഴിഞ്ഞ് ഒരുമാസം പൂര്‍ത്തിയാകുന്ന അവസരത്തിലാണ് അതിഥികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇതിലപ്പുറം എന്താണ് ചോദിക്കാനാവുക. വിനയവും കരുണയുമുള്ള വിസ്മയിപ്പിക്കുന്ന ഈ മനുഷ്യന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായത് അനുഗ്രഹമായി കാണുന്നു. എന്ന അടിക്കുറിപ്പിലാണ് ഷാരുഖ് ഖാനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. രജനീകാന്ത് വിവാഹത്തിന് എത്തിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചത്.
ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിൽ വിവാഹിതരായത്. കാരണവസ്ഥാനത്തു നിന്ന രജനീകാന്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയായിരുന്നു വിവാഹം. മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടിലെ വേദിയില്‍ ഗ്ലാസ് കൂടാരത്തിന്റെ മാതൃകയില്‍ ഒരുക്കിയ പന്തലില്‍ വച്ചു നടന്ന ചടങ്ങില്‍ വിജയ്, സൂര്യ, അജിത്ത് കുമാര്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങള്‍ എത്തിയിരുന്നു. ഏഴു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…