Tuesday, January 6, 2026

‘തുനിവും’ ‘വാരിസും’ തീയറ്ററിൽ ഏറ്റുമുട്ടുമ്പോൾ, തീയറ്ററിനു മുന്നിൽ ഏറ്റുമുട്ടി ആരാധകർ ; താരങ്ങളുടെ ഫ്ലെക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

ചെന്നൈ: തമിഴകത്തെ രണ്ട് സൂപ്പർ താരങ്ങളുടെ സിനിമ റിലീസ് ആയിരിക്കെ തീയറ്ററിന് മുന്നില്‍ വിജയ് അജിത്ത് ആരാധകര്‍ തമ്മിൽ ഏറ്റുമുട്ടി. ഇരുവിഭാഗവും സ്ഥാപിച്ച അജിത്തിന്റെയും വിജയുടെയും ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. ഇന്ന് റിലീസായ അജിത്തിന്‍റെ തുനിവ് എന്ന ചിത്രത്തിന്റെയും വിജയുടെ വാരിസ് എന്ന ചിത്രത്തിന്റെയും ഫാന്‍സ് ഷോ കാണാന്‍ അതിരാവിലെ എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത്.

ഏകദേശം 9 വർഷത്തിന് ശേഷമാണ് അജിത്തിന്‍റെയും വിജയുടെയും ചിത്രം ഒന്നിച്ച് റിലീസ് ചെയ്യുന്നത്. ഇരു സിനിമകൾക്കും ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. രണ്ടു സിനിമകളിലും വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.

Related Articles

Latest Articles